Tuesday, October 18, 2011

              സൂര്യനോ ? ഭൂമിയോ ?
 ഭൂമിയുടെ gravity  9.80665 ആണെന്ന് നമുക്കറിയാം. എന്നാല്‍ വേറെ ഒന്ന് നോക്കാം. സൂര്യന്‍റെ gravity എന്ന് പറയുന്നത് ഭൂമിയുടെ 28 തവണ മുന്നിലാണ്.അതായത് ഭൂമി ഒരു വസ്തുവിനെ ആകര്‍ഷിക്കുന്നു എങ്കില്‍ ,ആ വസ്തുവിനെ സൂര്യന്‍ ആകര്‍ഷിക്കുന്നത് ഭൂമിയേക്കാളും 28 തവണ ശക്തിയില്‍   ആയിരിക്കും എന്നര്‍ത്ഥം.ഇനി വേറെ ഒരു കാര്യം പറയാം,ഭൂമിയും സൂര്യനും ഒക്കെ ശൂന്യതയില്‍ അങ്ങനെ നില്കുന്നതിനു ഒരു  കാരണം അവര്‍ രണ്ടും തമ്മിലുള്ള ഒരു  ആകര്‍ഷണമാണ്.
           എങ്കില്‍ ഇനി പറയുന്നത് എന്റെ ഒരു സംശയമാണ്...
           സൂര്യനും ഭൂമിയും പരസ്പരം ആകര്‍ഷിക്കുന്ന കാര്യം നമുക്കറിയാം.അത്കൊണ്ട് തന്നെ അവ രണ്ടും തമ്മില്‍ ഒരു ആകര്‍ഷണ വളയതിലാനെന്നു മനസ്സിലാക്കാം. എങ്കില്‍ എന്ത് കൊണ്ട് ഭൂമിയെക്കാള്‍ 28 തവണ ശക്തിയുള്ള സൂര്യന്‍ തന്‍റെ കേന്ദ്ര ബിന്ദുവിലേക്ക് ഭൂമിയെ ആകര്ഷിക്കാത്തത് ??.
           രണ്ടു കാന്തങ്ങള്‍ തമ്മില് അടുപ്പിച്ചും അകലത്തില്‍ വെച്ചും ഒന്ന് നിരീക്ഷിച്ചാല്‍ സംഗതി പിടികിട്ടും..   

Thursday, March 3, 2011

                          ചന്ദ്രനും  നമ്മളറിഞ്ഞ കൊടിയും
Neil Armstrong and Edwin Aldrin ,ഇവര്‍ രണ്ടുപേരും ചന്ദ്രനില്‍  ആദ്യം എത്തിയവര്‍ ആണെന്ന് നമുക്കറിയാം ...
ഇതിനെപറ്റി ചില അഭ്യൂഹങ്ങള്‍ നിലവിലുണ്ട് .എന്തെന്നാല്‍ ചന്ദ്രനില്‍ അവര്‍ നില്‍കുമ്പോള്‍ അവരുടെ നിഴലിന്‍റെ അനുപാതം വിപരീതമാണ് എന്നും ,ഗ്രാവിറ്റി പൂജ്യമായ ചന്ദ്രനില്‍ അവര്‍ കുത്തിയ കൊടി പാരിക്കളിക്കുന്നതായുള്ള ചിത്രങ്ങളും പൊതുവേ സംശയത്തിനു വഴി വെച്ചു.. മാത്രമല്ല മനുഷ്യര്‍ക്ക്‌ പൊതുവേ നെഗറ്റീവ് കാര്യങ്ങലോടണല്ലോ കൂടുതല്‍ താല്പര്യം .. എന്തായാലും സംശയം നല്ലതാണ് ,മറ്റുള്ളവര്‍കും പ്രയോജനം ആകുമല്ലോ......

Monday, January 31, 2011

 ഇത് ശാസ്ത്രം പറയുമോ????...
     ഒരു കിലോ  വെള്ളത്തില്‍ (1 kg) ഒരു കിലോ പഞ്ചസാര ഇട്ടു കലക്കിയാല്‍ 2 കിലോയുള്ള ലായനിയായി നമുക്ക് കിട്ടുമോ??..ഇല്ലെങ്കില്‍ ആ 1 kg പഞ്ചസാര എവിടെപ്പോയി ??..
    അത്പോലെ 50 കിലോ ഉള്ള ഒരാള്‍ 1 kg ഭക്ഷണം കഴിച്ചു എന്നിരിക്കട്ടെ.അയാള്‍ ഭക്ഷണം കഴിച്ചതിനു ശേഷം അയാളുടെ ഭാരം അളന്നു നോകിയാല്‍ (ഭക്ഷണം  ദഹിക്കുന്നതിനു മുന്പ്) 51 കിലോ കാണുമോ ??..ഇല്ലെങ്കില്‍ ആ 1 kg ഭക്ഷണം എവിടെ ??..
  ( ഇനി നമുക്ക് പറയാം,കഴിക്കുന്ന ഭക്ഷണത്തിന്‍റെ കുറച്ച ഭാഗം കുറച്ചു സമയം കഴിയുമ്പോള്‍ തന്നെ ശ്വോസോച്ച്വാസം,electron energy-loss  തുടങ്ങിയവ മൂലം കുറചു കുറയുന്നുണ്ട് എന്ന്..പക്ഷെ അത് വളരെ കുറച്ചു മാത്രേ കുറയുന്നുള്ളൂ,എങ്കില്‍ ബാകി എവിടെപ്പോയി  ???..)

Sunday, January 30, 2011

മലയാളമാസം- രാശീനാമം-രാശീരൂപം 
ചിങ്ങം       -     ലിയോ(leo)                                     -      സിംഹം .
കന്നി          -     വിര്‍ഗോ(virgo)                                -       കന്യക .
തുലാം        -      ലിബ്ര(libra)                                    -       തുലാസ് .
വൃശ്ചികം  -      സ്കോര്‍പിയസ്(scorpius)               -       തേള്‍ .
ധനു            -      സാജിറ്റാരിയസ്(sagittarius)             -       ധനുസ്സ് (വില്ല്).
മകരം        -       കാപ്രിക്കൊര്‍നാസ്‌(capricornus)     -       മകര മത്സ്യം .
കുംഭം        -       അകുഅരിയാസ് (aquarius)             -       കുടമേന്തിയ വനിതാ .
മീനം          -       പിസസ്(pisces)                              -        മീന്‍ .
മേടം          -       എറിയസ്(aries)                             -         ചെമ്മരിയാട് .
ഇടവം        -      ടോറസ്(taurus)                               -         കാള .
മിഥുനം       -      ജെമിനി(gemini)                               -         യുവമിധുനം .
കര്‍ക്കടകം  -      കാന്‍സര്‍(cancer)                            -          ഞണ്ട് .

 
നക്ഷത്രങ്ങള്‍ കാട്ടിയ വഴി
ആകാശത്ത് അടുത്ത് കാണുന്ന പ്രധാന നക്ഷത്രങ്ങളെ ചേര്‍ത്ത് ഏതെങ്കിലും ജീവികളുടെയോ വസ്തുക്കളുടെയോ ആകൃതി സങ്കല്‍പ്പിക്കാന്‍ കഴിയും.ഇങ്ങനെ ചില പ്രത്യേക ജീവികളുടെയോ വസ്തുക്കളുടെയോ ആകൃതി സങ്കല്‍പ്പിക്കാന്‍ കഴിയുന്ന ആകാശത്തിലെ നക്ഷത്രങ്ങളുടെ കൂട്ടങ്ങളെയാണ് 'നക്ഷത്ര ഗണങ്ങള്‍' അഥവാ 'സ്ഥിര നക്ഷത്രക്കൂട്ടങ്ങള്‍'  എന്ന് വിളിക്കുന്നത്.
    ഇന്റര്‍നാഷണല്‍ അസ്ട്രോനമിക്കല്‍ യുണിറ്റ് (I A U ) 1928 ല്‍ 88 നക്ഷത്ര ഗണങ്ങല്ക് അതിര്‍ത്തി നിര്‍ണ്ണയിച് അംഗീകാരം നല്‍കിയിട്ടുണ്ട്.പ്രാചീന ഗ്രീക്ക് പുരാണ കഥാപാത്രങ്ങള്‍ , ചില സാങ്കല്പിക വിചിത്ര ജീവികള്‍,നമുക്ക് പരിചിതമായ ജീവികള്‍,മൈക്രോസ്കോപ്,സെക്സ്റ്റെണ്ട് അടക്കമുള്ള ഉപകരണങ്ങള്‍ തുടങ്ങിയവയുടെ പേരുകളാണ് നക്ഷത്ര ഗണങ്ങല്ക് നല്‍കിയിരിക്കുന്നത് എന്നതും കൌതുകകരമാണ്.
   രാശികള്‍ എന്ന് കൂടി അറിയപ്പെടുന്ന ഈ നക്ഷത്ര ഗണങ്ങള്‍ ഓരോന്നും ഓരോ തലത്തില്‍ വ്യത്യസ്തങ്ങളാണ്.
ഏറ്റവും വലിയ രാശീരൂപമായ ഹൈഡ്ര മുതല്‍ ഏറ്റവും ചെറിയ ക്രക്സ് വരെ വലുപ്പത്തിലും ആകൃതിയിലും പ്രാധാന്യത്തിലും വ്യത്യസ്തത പുലര്‍ത്തുന്നു.നമ്മള്‍ കാണുന്ന ആകാശത്തിന്ടെ മധ്യത്തില്‍ സൂര്യ പാതയിലായി 12 നക്ഷത്രഗനം ഒരു ദിവസം പൂര്‍ണ്ണമായി നിരീക്ഷിച്ചാല്‍ കാണാം.
 ഇവയില്‍ സൂര്യന്‍ നില്‍ക്കുന്ന രാശിയുടെ പേരിലാണ് മലയാള മാസങ്ങള്‍ അറിയപ്പെടുന്നത്.ഈ 12 രാശികലെയാണ് ജ്യോതിഷത്തില്‍ പരിഗണിക്കുന്നത്....

Sunday, January 23, 2011

ഇന്നത്തെ മനുഷ്യനിലേക്ക്
      ആദ്യ കാലത്തെ മനുഷ്യനും ആധുനിക മനുഷ്യനും homosapiens എന്നാണ് അറിയുന്നതെങ്കിലും, നമ്മളെ പോലെ ആയിരുന്നില്ല ആദിമ മനുഷ്യന്‍.അടിസ്ഥാനപരമായി വ്യത്യാസമില്ലെങ്കിലും സൂക്ഷ്മ ഘടനയിലും ജനിതകതിലും ഈ വ്യത്യാസം പ്രകടമായിരുന്നു.ഇതിനാല്‍ homo sapiens sapiens എന്നാണു ആധുനിക മനുഷ്യന്‍ വിവക്ഷിക്കപെടുന്നത്.
      ഫോസ്സില്‍ രേഘകളുടെ അടിസ്ഥാനത്തില്‍ ആദിമ മനുഷ്യനെന്ന homo sapiens ഒരു പ്രത്യേക വംശാവലിയായി വേറിട്ട്‌ മാറിയത് 160000 വര്‍ഷങ്ങള്‍ക് മുന്‍പാണ്‌.neanderthal മനുഷ്യര്‍കൊപ്പം ജീവിച്ച homo sapiens പിന്നീട് അവശേഷിച്ച ഒരൊറ്റ മനുഷ്യ വംശമായി മാറുകയായിരുന്നു.40000 വര്‍ഷങ്ങള്‍ക് മുന്‍പാണ്‌ ഇത് സംഭവിച്ചത് എന്ന് കരുതുന്നു.ഇതിനും മുന്‍പായി യുറോപ്പില്‍ ജീവിച്ചിരുന്ന മറ്റൊരു വംശമായിരുന്നു Cromagnon മനുഷ്യന്‍.niyaander താളുകലെക്കളും ഉയര്‍ന്ന നിലവാരം പുലര്‍ത്തിയിരുന്ന ക്രോമാഗ്നന്മാര്‍ മരിച്ചു പോയവരെ ആചാരപൂര്‍വ്വം മറവു ചെയ്തിരുന്നു.മാമത് തുടങ്ങിയവയുടെ എല്ല്,കൊമ്പു മുതലായവ കൊണ്ട് ആയുധങ്ങളും അവര്‍ നിര്‍മ്മിച്ചിരുന്നു.അമ്പിന് മുനയായി കൂര്‍ത്ത കല്ല്‌ ഉപയോഗിച്ചതും,കല്ല്‌ ചെത്തി മിനുക്കി വാളായുപയോഗിച്ചതും ശ്രേധേയമാണ്.niyander താളുകലെക്കാളും ഉയരമുള്ളവരും സുമുഘന്മാരും ആയിരുന്നു ഇവര്‍.niyander താളുകളെ സ്വന്തം വംശത്തിലെക് ചേര്‍ത്ത് എന്നാണു കരുതപ്പെടുന്നത്.
      വടക്കേ അമേരിക്കയിലെത്തിയ അവര്‍ വൈകാതെ ഓസ്ട്രേലിയ യിലെകും എത്തിച്ചേര്‍ന്നു.അവസാന ഹിമയുഗമാണ് അതിജീവനത്തിനുള്ള ശക്തമായ വെല്ലുവിളി ഉയര്‍ത്തിയത്.ഇത് കടന്നു കൂടിയവരാണ്‌ ആധുനിക മനുഷ്യരായത്.(homo sapiens sapiens )....  
നമ്മുടെ മുന്‍ഗാമികള്‍ 
  • homo habilis 
  •  homo erectus 
  • homo neanderthalensis 
 homo antecessor 
 (....ചിത്രങ്ങള്‍ ഫോസ്സിലുകളെ ആധാരമാകിയുള്ള സാങ്ങല്പിക രൂപങ്ങളാണ്.... )