Sunday, January 30, 2011

നക്ഷത്രങ്ങള്‍ കാട്ടിയ വഴി
ആകാശത്ത് അടുത്ത് കാണുന്ന പ്രധാന നക്ഷത്രങ്ങളെ ചേര്‍ത്ത് ഏതെങ്കിലും ജീവികളുടെയോ വസ്തുക്കളുടെയോ ആകൃതി സങ്കല്‍പ്പിക്കാന്‍ കഴിയും.ഇങ്ങനെ ചില പ്രത്യേക ജീവികളുടെയോ വസ്തുക്കളുടെയോ ആകൃതി സങ്കല്‍പ്പിക്കാന്‍ കഴിയുന്ന ആകാശത്തിലെ നക്ഷത്രങ്ങളുടെ കൂട്ടങ്ങളെയാണ് 'നക്ഷത്ര ഗണങ്ങള്‍' അഥവാ 'സ്ഥിര നക്ഷത്രക്കൂട്ടങ്ങള്‍'  എന്ന് വിളിക്കുന്നത്.
    ഇന്റര്‍നാഷണല്‍ അസ്ട്രോനമിക്കല്‍ യുണിറ്റ് (I A U ) 1928 ല്‍ 88 നക്ഷത്ര ഗണങ്ങല്ക് അതിര്‍ത്തി നിര്‍ണ്ണയിച് അംഗീകാരം നല്‍കിയിട്ടുണ്ട്.പ്രാചീന ഗ്രീക്ക് പുരാണ കഥാപാത്രങ്ങള്‍ , ചില സാങ്കല്പിക വിചിത്ര ജീവികള്‍,നമുക്ക് പരിചിതമായ ജീവികള്‍,മൈക്രോസ്കോപ്,സെക്സ്റ്റെണ്ട് അടക്കമുള്ള ഉപകരണങ്ങള്‍ തുടങ്ങിയവയുടെ പേരുകളാണ് നക്ഷത്ര ഗണങ്ങല്ക് നല്‍കിയിരിക്കുന്നത് എന്നതും കൌതുകകരമാണ്.
   രാശികള്‍ എന്ന് കൂടി അറിയപ്പെടുന്ന ഈ നക്ഷത്ര ഗണങ്ങള്‍ ഓരോന്നും ഓരോ തലത്തില്‍ വ്യത്യസ്തങ്ങളാണ്.
ഏറ്റവും വലിയ രാശീരൂപമായ ഹൈഡ്ര മുതല്‍ ഏറ്റവും ചെറിയ ക്രക്സ് വരെ വലുപ്പത്തിലും ആകൃതിയിലും പ്രാധാന്യത്തിലും വ്യത്യസ്തത പുലര്‍ത്തുന്നു.നമ്മള്‍ കാണുന്ന ആകാശത്തിന്ടെ മധ്യത്തില്‍ സൂര്യ പാതയിലായി 12 നക്ഷത്രഗനം ഒരു ദിവസം പൂര്‍ണ്ണമായി നിരീക്ഷിച്ചാല്‍ കാണാം.
 ഇവയില്‍ സൂര്യന്‍ നില്‍ക്കുന്ന രാശിയുടെ പേരിലാണ് മലയാള മാസങ്ങള്‍ അറിയപ്പെടുന്നത്.ഈ 12 രാശികലെയാണ് ജ്യോതിഷത്തില്‍ പരിഗണിക്കുന്നത്....

No comments:

Post a Comment